ജില്ലാതല പാഠ്യപദ്ധതി ചര്‍ച്ച ഇന്ന്
1243110
Friday, November 25, 2022 1:00 AM IST
കാസർഗോഡ്: കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലാ തല പാഠ്യപദ്ധതി ചര്‍ച്ച് ഇന്നുരാവിലെ 10ന് നായന്മാർമൂല ടിഐഎച്ച്എസ്എസിൽ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പിഇസി സെക്രട്ടറി പ്രതിനിധികള്‍ (2 പേര്), ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍ പ്രതിനിധികള്‍ (2 പേര്), ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാരുടെ പ്രതിനിധികള്‍ (2പേര്), ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ പ്രതിനിധികള്‍ (2 പേര്), പാഠ്യപദ്ധതി പരിഷ്കരണം സംസ്ഥാന തല പരിശീലനം ലഭിച്ച ആര്.പിമാര്‍ (എസ്എസ്കെ ഡയറ്റ്), കലാകായിക പ്രവൃത്തി പരിചയ അധ്യാപകര്‍ (1), അങ്കണവാടി അധ്യാപക പ്രതിനിധി (1), സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ (1), ബഡ്സ് സ്കൂള്‍ പ്രതിനിധി, സ്കൂള്‍ കൗണ്‍സിലര്‍ (1), എസ്.ഐ.ടി.സി പ്രതിനിധി, പിടിഎ പ്രസിഡന്റ് പ്രതിനിധി (1), സിഡിഎസ് ചെയര്‍പേഴ്സണ്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ്, കൈറ്റ്, എസ്.എസ്.കെ, വിദ്യാകിരണം, ടി.ടി.ഐ അധ്യാപക പ്രതിനിധികള്‍, ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.