എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സഹായപദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി
1242581
Wednesday, November 23, 2022 12:41 AM IST
പനത്തടി: മലബാര്‍ സോഷ്യല്‍ സർവീസ് സൊസൈറ്റി, സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഒന്നാംഘട്ട ബോധവത്കരണ പരിപാടി പൂര്‍ത്തിയായി. വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത്പ്രസിഡന്റ് കെ.വി. പ്രസന്ന, വാര്‍ഡ് മെംബര്‍, അങ്കണവാടി ജീവനക്കാര്‍, വയോജനകേന്ദ്രം നടത്തിപ്പുകാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങളിലെ സ്വയംതൊഴില്‍ പദ്ധതി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന 200 വനിതകളുടെ പ്രാഥമിക വിവരങ്ങള്‍ശേഖരിച്ചു. രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പരിശീലന പരിപാടിയില്‍ മാസ് സ്റ്റാഫ് അംഗങ്ങളായ ഏബ്രഹാം ഉള്ളാടപ്പുള്ളില്‍, വിനു ജോസഫ്, ആന്‍സി ജോസഫ് എന്നിവർ നേതൃത്വം നൽകി.