വീടിനു തീപിടിച്ചു
1242577
Wednesday, November 23, 2022 12:41 AM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ഗാർഡർവളപ്പിലെ പ്രവാസി സൈനുദ്ദീന്റെ ഇരുനില വീടിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ 2.40നാണ് സംഭവം. വീടിന്റെ ടെറസിൽ കൂട്ടിയിട്ട ചകിരി, ചിരട്ടയടക്കമുള്ള വിറകിനാണ് തീ പിടിച്ചത്. സമീപവാസിയായ ഗംഗാധരനാണ് വീടിന് മുകളിൽ നിന്നും തീ ഉയരുന്നത് കണ്ടത്. പൊട്ടിത്തെറി ശബ്ദവും കേട്ടു. ഉടൻ പുറത്തിറങ്ങിയ ഗംഗാധരൻ സൈനുദ്ദീന്റെ വീട്ടിലെത്തി വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. രണ്ട് യൂണിറ്റ് സേനയെത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.