നഗരസഭയിലെ അഴിമതി: യുഡിഎഫ് മാർച്ച് നടത്തി
1242241
Tuesday, November 22, 2022 12:55 AM IST
കാഞ്ഞങ്ങാട്: നഗരസഭയിലെ അഴിമതിക്കും കൊടുകാര്യസ്ഥതയ്ക്കുമെതിരേ യുഡിഎഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി നഗരസഭ കാര്യാലയത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. എൻ.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.പി.ബാലകൃഷ്ണൻ, കെ.പി.കുഞ്ഞിക്കണ്ണൻ, എം. ഹസൈനാർ, കെ.പി.കമ്മാരൻ, കെ.കെ.ജാഫർ, ഉമേഷ് ബാബു, കെ.മുഹമ്മദ്കുഞ്ഞി, ഹക്കീം കുന്നിൽ, ബി.പി.പ്രദീപ്കുമാർ,എന്നിവർ പ്രസംഗിച്ചു.