ലഹരിക്കെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗരൂകരാകണം: വൈഎംസിഎ
1227472
Tuesday, October 4, 2022 12:57 AM IST
മാലക്കല്ല്: വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനത്തിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗരൂകരാകണമെന്ന് മാലക്കല്ല് വൈഎംസിഎ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസിനും എക്സൈസിനുമൊപ്പം പൊതുജനങ്ങളും സഹകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ നടന്ന യോഗം ലൂര്‍ദ് മാതാ ദേവാലയ വികാരിയും യൂണിറ്റ് രക്ഷാധികാരിയുമായ ഫാ.ഡിനോ കുമ്മനിക്കാട്ട് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എബ്രഹാം കടുത്തോടി അധ്യക്ഷത വഹിച്ചു.
ജിന്‍സ് അറയ്ക്കല്‍, ബേബി പള്ളിക്കുന്നേല്‍, സത്യന് കനകമൊട്ട, ടോമി നെടുംതൊടി, സെന്റിമോന്‍ മാത്യു, വില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.