ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര സ​മാ​പി​ച്ചു
Monday, October 3, 2022 12:50 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ശ്ര​യ അ​നാ​ഥ​ർ ഇ​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​ബോ​ധ​ൻ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര ചെ​ർ​ക്ക​ള സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ സ​മാ​പി​ച്ചു.​ചെ​ർ​ക്ക​ള പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ചെ​ർ​ക്ക​ള സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ൽ​എ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ​ദ്‌​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. വി.​ഗോ​പി​നാ​ഥ്, സു​ബൈ​ർ പ​ടു​പ്പ്, ക​ലാ​യ​പു​രം ജോ​സ്, സി​നി​മ ന​ട​ന്മാ​രാ​യ സി​ജു വി​ൽ​സ​ൺ, മേ​ജ​ർ ര​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജാ​സ്മി​ൻ ക​ബീ​ർ, സി.​എ​ച്ച്.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ശാ​ന്ത ശി​വ​ൻ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ.​എം.​മാ​ത്യു, ടി.​ടി.​സു​രേ​ന്ദ്ര​ൻ, ടി.​വി.​വി​നോ​ദ് കു​മാ​ർ, എം.​എം.​അ​ബ്ദു​ൾ ഖാ​ദ​ർ, ഷു​ക്കൂ​ർ ചെ​ർ​ക്ക​ള, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ൽ, ഹ​മീ​ദ് ചേ​ര​ങ്കൈ, മൂ​സ ബി. ​ചെ​ർ​ക്ക​ള, നാ​സ​ർ പ​ള്ളം, മൊ​യ്തീ​ൻ ചെ​ർ​ക്ക​ള, ഷെ​രീ​ഫ് ചെ​ർ​ക്ക​ള, നൗ​ഷാ​ദ് ചെ​ർ​ക്ക​ള, അ​ബ്ദു​റ​ഹി​മാ​ൻ ബ​ന്തി​യോ​ട്, ഖ​ദീ​ജ മൊ​ഗ്രാ​ൽ, ബീ​ഫാ​ത്തി​മ കു​ണി​യ, വി​നോ​ദ് കു​മാ​ർ, സു​ലൈ​ഖ മാ​ഹി​ൻ, അ​സൈ​നാ​ർ മ​ല​പ്പു​റം, ദാ​മോ​ദ​ര​ൻ മു​ട്ട​ത്ത്, മ​ധു മാ​ണി​യാ​ട്ട്, തോ​മ​സ്, ലൈ​ല, റ​സീ​ന, എം.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.