ആ​ധാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കാൻ ആ​ശ​ങ്ക വേ​ണ്ട...
Friday, September 30, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ര്‍ പ​ട്ടി​ക ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു. ക​ള​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം. സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ (എ​സ്‌വിഇ​ഇ​പി) സം​വി​ധാ​നം വ​ഴി​യാ​ണ് പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ തു​ട​രു​ക​യാ​ണ്.
ഇ​തു വ​ഴി 18 വ​യ​സ് തി​ക​യു​മ്പോ​ള്‍​ത്ത​ന്നെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​വ​ര്‍​ക്ക് സ്വ​ന്തം പേ​ര് ചേ​ര്‍​ക്കാ​നാ​കും. പി​ന്നീ​ടു​ള്ള തെ​റ്റു​തി​രു​ത്ത​ല്‍, വി​വ​ര​ങ്ങ​ള്‍ ബ​ന്ധി​പ്പി​ക്ക​ല്‍ മു​ത​ലാ​യ​വ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ്വ​യം ചെ​യ്യാ​നും വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​തോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ധാ​റും വോ​ട്ട​ര്‍ ഐ​ഡി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
നി​ല​വി​ല്‍ ജി​ല്ല​യി​ലെ 20.34 ശ​ത​മാ​നം വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് ഈ ​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് നി​ല​വി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലെ മ​റ്റു കോ​ള​ജു​ക​ളി​ലും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. കൂ​ടാ​തെ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, പോ​സ്റ്റ​ര്‍, ല​ഘു​ലേ​ഖ എ​ന്നി​വ വ​ഴി​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​ര​ണം ന​ട​ക്കു​ന്നു. ക​ള​ക്ട​റേ​റ്റ് , താ​ലൂ​ക്കു​ക​ള്‍, വി​ല്ലേ​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ബി​എ​ല്‍​ഒ​മാ​രും സ​ദാ​സ​മ​യ​വും സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ണ്ട്. ജി​ല്ല​യി​ലെ മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ​ര്‍ വോ​ട്ട​ര്‍ ഐ​ഡി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും പ്ര​ച​ര​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഓ​ഗ​സ്റ്റ് ഒ​ന്നി​ന് നി​ല​വി​ല്‍​വ​ന്ന ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​മെ​മ്പാ​ടും ഈ ​പ്ര​ചാ​ര​ണ​പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ WWW.NSVP.IN എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും "വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍' എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും ബി​എ​ല്‍​ഓ​മാ​ര്‍ വ​ഴി​യും നി​ല​വി​ല്‍ ഈ ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.
ഭേ​ദ​ഗ​തി എ​ന്തി​ന്?
പു​തി​യ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നു​ള്ള യോ​ഗ്യ​താ തി​യ​തി വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ​യാ​ക്കി. ജ​നു​വ​രി ഒ​ന്ന്, ഏ​പ്രി​ല്‍ ഒ​ന്ന്, ജൂ​ലാ​യ് ഒ​ന്ന്, ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് എ​ന്നീ തി​യ​തി​ക​ള്‍​ക്കു മു​ന്‍​പ് 18 വ​യ​സ് തി​ക​യു​ന്ന​വ​ര്‍​ക്ക് ഇ​നി​മു​ത​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം. സെ​ക്ഷ​ന്‍ 20 (6) അ​നു​സ​രി​ച്ച് സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍ അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ ഭാ​ര്യ എ​ന്ന​തി​നു പ​ക​രം 'പ​ങ്കാ​ളി' എ​ന്നു മാ​റ്റി.ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​വ​ഴി വോ​ട്ട​ര്‍ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണം, ഇ​ര​ട്ടി​പ്പ് ഒ​ഴി​വാ​ക്ക​ല്‍, വോ​ട്ട​റു​ടെ ഐ​ഡ​ന്റി​റ്റി ഉ​റ​പ്പാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ആ​ശ​ങ്ക വേ​ണ്ട
ആ​ധാ​ര്‍ ന​മ്പ​ര്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തു​വ​ഴി സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​ഐ​ഡി​എ​ഐ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ് ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്.

എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കാം
വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കു​ന്ന​വി​ധം
1. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്ന് 'voter helpline' എ​ന്ന് ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക.
2.ആ​പ്പ് തു​റ​ന്ന് ' വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍' എ​ന്ന​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക.
3. 'ഇ​ല​ക്ട​റ​ല്‍ ഓ​ത​ന്‍റി​ഫി​ക്കേ​ഷ​ന്‍ ഫോം' (​ഫോം 6ബി) ​സെ​ല​ക്ട് ചെ​യ്ത് 'lets start' എ​ന്ന​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക.
4. അ​പേ​ക്ഷ​ക​ന്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ അ​ടി​ച്ചു​കൊ​ടു​ത്ത​ശേ​ഷം 'send otp' കൊ​ടു​ക്കു​ക.
5. ഒ.​ടി.​പി. കൊ​ടു​ത്ത ശേ​ഷം 'verify' ചെ​യ്യു​ക
6.'yes i have voter id number ' ക്ലി​ക്ക് ചെ​യ്ത​ശേ​ഷം 'next' കൊ​ടു​ക്കു​ക.
7. ബ​ന്ധി​പ്പി​ക്കേ​ണ്ട തെ​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ ന​ല്‍​കി​യ​ശേ​ഷം 'state' തി​ര​ഞ്ഞെ​ടു​ത്ത് 'fetch details' ക്ലി​ക്ക് ചെ​യ്ത് 'proceed' കൊ​ടു​ക്കു​ക.
8. വി​വ​ര​ങ്ങ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം വാ​യി​ച്ച് 'next' കൊ​ടു​ക്കു​ക
9. തു​ട​ര്‍​ന്ന് വ​രു​ന്ന പേ​ജി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, സ്ഥ​ലം എ​ന്നി​വ കൊ​ടു​ത്ത​ശേ​ഷം 'done' ക്ലി​ക്ക് ചെ​യ്യു​ക.
10. ഫോം 6(​ബി)​യി​ലെ വി​വ​ര​ങ്ങ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം വാ​യി​ച്ച് 'confirm' കൊ​ടു​ക്കു​ക.
11. തു​ട​ര്‍​ന്ന് 'ok' കൊ​ടു​ക്കു​ക.
12. നേ​ര​ത്തെ ന​ല്‍​കി​യ മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് 'reference id' സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും.