രാ​ജീ​വ​ന്‍ പെ​ര്‍​ഫെ​ക്ടി​നെ ആ​ദ​രി​ച്ചു
Thursday, September 29, 2022 12:46 AM IST
രാ​ജ​പു​രം: ഹ​രി​യാ​ണ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​നാ​യു​ള്ള കേ​ര​ള സീ​നി​യ​ര്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജീ​വ​ന്‍ പെ​ര്‍​ഫെ​ക്ടി​നെ കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് രാ​ജീ​വ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് വ​യ​മ്പ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​എ​സ്.​ജ​യ​ശ്രീ, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എം.​വി.​ജ​ഗ​നാ​ഥ്, കെ.​എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ക്യാ​പ്റ്റ​ന്‍ റ​നീ​ഷ്, വി. ​ശി​വ​കു​മാ​ര്‍, നാ​രാ​യ​ണ​ന്‍, ഷൈ​ജു, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.