ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
1225896
Thursday, September 29, 2022 12:46 AM IST
രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ 74 ദിവസമായി നടന്നുവന്ന ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി.ജി.അനന്തകൃഷ്ണന് പെണ്‍കുട്ടികളില്‍ ആര്.നിവേദ്യ, യുപി വിഭാഗത്തില്‍ കെ.അമര്‍ദീപ്, തേജ വിശ്വനാഥ് എന്നിവര്‍ ജേതാക്കളായി. കായികാധ്യാപകന് പ്രവീണ്‍ കുമാര്‍, അധ്യാപകരായ സാലു ഫിലിപ്പ്, ബിനോയ് ഫിലിപ്പ്, കെ.അനില്‍കുമാര്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന് നേത്യത്വം നല്കി. കുട്ടികളുടെ ഭാഗത്തുനിന്നുള്ള മികച്ച പങ്കാളിത്തം പരിഗണിച്ച് സ്കൂളില്‍ ചെസ് അക്കാദമി രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.