മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹര്‍: പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാം
1225893
Thursday, September 29, 2022 12:46 AM IST
കാസർഗോഡ്: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തുന്നു. അനര്‍ഹരുടെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന്റെയും അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെയും ഭാഗമായി കാസര്‍ഗോഡ് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്പെഷല്‍ സ്ക്വാഡ് ആണ് ഓപ്പറേഷന് യെല്ലോ എന്ന പേരില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന നമ്പറിലും 1967 എന്ന ടോള്‍ഫ്രീ നമ്പറിലും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.