തൃക്കരിപ്പൂർ: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആധുകനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങള് കൈകാര്യം ചെയ്യല്, മത്സ്യ സംരക്ഷണം, കടല് സുരക്ഷാ നിയമവശങ്ങള്, വിവിധ ആനുകൂല്യങ്ങള്, കാലാവസ്ഥ വ്യതിയാനം, ക്ഷേമ പ്രവര്ത്തനങ്ങള്, സര്ക്കാര് പദ്ധതികള്, വിദ്യാഭ്യാസം, പാര്പ്പിട പദ്ധതികള് തുടങ്ങിയവയില് വ്യാപകമായ പ്രചാരണം നല്കുന്നതിന് ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതി അറിവ് ബോധവത്കരണ പരിപാടി നടത്തുന്നു. നാളെ രാവിലെ 10ന് പടന്നകടപ്പുറം ഹിദായത്തില് ഇസ്ലാം മദ്രസ ഹാളില് നടക്കുന്ന പരിപാടി വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് ഉദ്ഘാടനം ചെയ്യും.