ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
1225492
Wednesday, September 28, 2022 1:05 AM IST
വെള്ളരിക്കുണ്ട്: ജനമൈത്രി പോലീസിന്റെയും സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലിയും പൊതുയോഗവും നടത്തി.
ജില്ലാ പോലീസ് ടീം അവതരിപ്പിച്ച മരണത്തിലേക്ക് ഒരു ഫ്രീ ടിക്കറ്റ് എന്ന നാടകവും സ്കൂള്‍ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും നടന്നു. കാഞ്ഞങ്ങാട് സബ് ഡിവിഷന് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എച്ച്ഒ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ റാലി എസ്ഐ എസ്.എച്ച്.വിജയകുമാറും സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ.ഷാജുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. എസ്ഐ രജികുമാര്‍, സി.സി.മോന്‍സി എന്നിവര്‍ പ്രസംഗിച്ചു. ആദര്‍ശ് ടോം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ ഹൃദയത്തില്‍ നിന്നൊരു കയ്യൊപ്പ് എന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ഐക്കര ചാക്കോ, റിങ്കു മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.