സ്‌​കൂ​ട്ട​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പരിക്ക്
Tuesday, September 27, 2022 1:01 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ര​ത്തി​ന്‍(33), പു​ല​ത് സ​ര്‍​ക്കാ​ര്‍(26)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ല്‍ ചോ​ര വാ​ര്‍​ന്നു​കി​ട​ന്ന കാ​ഴ്ച ക​ണ്ട് ബോ​ധ​ര​ഹി​ത​യാ​യ വ​ഴി​യാ​ത്ര​ക്കാ​രി ന​ട​ക്കാ​വി​ലെ ടി.​ശ്രു​തി​യെ തൃ​ക്ക​രി​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന​ട​ക്കാ​വ് അ​ഗ്‌​നി ര​ക്ഷാ നി​ല​യ​ത്തി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 10 നാ​യി​രു​ന്നു അ​പ​ക​ടം. നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച സ്‌​കൂ​ട്ട​ര്‍ എ​തി​രേ വ​ന്ന ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.