വിദ്യാര്‍ഥിയെ അനുമോദിച്ചു
1225188
Tuesday, September 27, 2022 1:01 AM IST
അമ്പലത്തറ: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും വിജയകരമായി എംബിബിഎസ് പൂര്‍ത്തിയാക്കിയ കോടോം-ബേളൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നിന്നുള്ള പി. അജയിനെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരനും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി ക്യഷ്ണനും അജയിനെ ഷാള്‍ അണിയിച്ചു. പി.നാരായണന്, പി.ജയകുമാര്‍, രജിത, വിനു, സുജി സുന്ദരി എന്നിവര്‍ സംബന്ധിച്ചു. അമ്പലത്തറയിലെ പി.അപ്പക്കുഞ്ഞിയുടെയും പ്രീതയുടെയും മകനാണ് അജയ്. സഹോദരന് അര്ജുന് എംബിഎ പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ ജോലി ചെയ്യുന്നു.
കുട്ടികളെ പരിശീലിപ്പിക്കാം
കാസർഗോഡ്: ജില്ലയിലെ ബാല നീതി സ്ഥാപനങ്ങളില്‍ താമസിച്ചു വരുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി കോളജ് വിദ്യാര്‍ഥികള്‍, വിരമിച്ച അധ്യാപകര്‍, ബിഎഡ്, ഡിഎല്‍ഡി ട്രെയിനീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 40 പേരുടെ വോളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിക്കുന്നു. വോളണ്ടിയര്‍മാരാകാന്‍ താത്പര്യമുള്ളവര്‍ വെള്ള കടലാസില്‍ എഴുതി തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994 256990.