പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Thursday, August 18, 2022 12:57 AM IST
കോ​ളി​ച്ചാ​ല്‍: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കം പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ള്‍ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്‌​സ് പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ടി​യ നി​മ്മി അ​ഞ്ചു​ക​ണ്ട​ത്തി​ല്‍, കോ​ഴി​ക്കോ​ട് ന​ട​ന്ന ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഹെ​വി വെ​യ്റ്റ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ആ​ഞ്ജ​ലീ​ന ബി​ജു ഓ​ലി​ക്ക​ല്‍ എ​ന്നി​വ​രെ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​ല​ക്കീ​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.