എ​ബി തോ​മ​സി​ന് വീ​ണ്ടും ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ല്‍
Monday, August 15, 2022 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കൊ​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ സി​ആ​ര്‍​പി​എ​ഫ് അ​സി. ക​മാ​ന്‍​ഡ​ന്‍റ് എ​ബി തോ​മ​സ് ര​ണ്ടാ​മ​തും ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി. ശ്രീ​ന​ഗ​റി​ലെ രം​ഗ്രേ​ത്തി​ല്‍ 2018 ന​വം​ബ​റി​ല്‍ ന​ട​ന്ന ഓ​പ്പ​റേ​ഷ​നി​ലെ പ​ങ്കാ​ളി​ത്ത​ത്തി​നാ​ണ് മെ​ഡ​ല്‍ ല​ഭി​ച്ച​ത്. 2018 മു​ത​ല്‍ ശ്രീ​ന​ഗ​റി​ല്‍ റേ​ഞ്ച് ക്യു​എ​ടി ക​മാ​ന്‍​ഡ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന എ​ബി തോ​മ​സി​ന് 2019 ലും ​ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ചി​രു​ന്നു. കൊ​ന്ന​ക്കാ​ട് പൂ​വ​ക്കു​ളം തോ​മ​സ് - വ​ത്സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഷാന്‍റി ജോ​സ​ഫ് വാ​യാ​ട്ടു​പ​റ​മ്പ സ്വ​ദേ​ശി​നി​യാ​ണ്. മ​ക്ക​ള്‍: ഐ​വി​ന്‍, ഐ​ഡ, ഐ​സ.