ആ​സാ​ദി കി ​ഗൗ​ര​വ് യാ​ത്ര​യ്ക്ക് നാ​ളെ കു​മ്പ​ള​യി​ല്‍ തു​ട​ക്കം
Friday, August 12, 2022 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ന​യി​ക്കു​ന്ന ആ​സാ​ദി കി ​ഗൗ​ര​വ് പ​ദ​യാ​ത്ര നാ​ളെ രാ​വി​ലെ 9.30ന് ​കു​മ്പ​ള​യി​ല്‍ നി​ന്നും ആ​രം​ഭി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബി.​ര​മാ​നാ​ഥ റൈ, ​വി​ന​യ്കു​മാ​ര്‍ സൊ​ര്‍​കെ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. വൈ​കു​ന്നേ​രം 5ന് ​മേ​ല്‍​പ​റ​മ്പി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ​ദി​ന​ത്തി​ലെ സ​മാ​പ​ന യോ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​രോ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും 10 വീ​തം സ്ഥി​രാം​ഗ​ങ്ങ​ള്‍ ജാ​ഥ​യെ അ​നു​ഗ​മി​ക്കും. 14ന് ​രാ​വി​ലെ 9.30 ന് ​മേ​ല്‍​പ​റ​മ്പി​ല്‍ നി​ന്ന് ജാ​ഥ​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ പ്ര​യാ​ണം ആ​രം​ഭി​ക്കും വൈ​കു​ന്നേ​രം 5 കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ന​ക്കു​ന്ന സ​മാ​പ​ന യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി ബി.​ആ​ര്‍.​എം ഷ​ഫീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 15ന് ​സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​വി​ലെ 9ന് ​മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ദേ​ശി​യ പ​താ​ക ഉ​യ​ര്‍​ത്തി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി ബ​ല്‍​റാം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും. മ​ണ്‍​മ​റ​ഞ്ഞു​പോ​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ക്കും. തു​ട​ര്‍​ന്ന് 10ന് ​ജാ​ഥ​യു​ടെ പ്ര​യാ​ണം ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം 5 ന് ​കാ​ലി​ക്ക​ട​വി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗം എം.​കെ.​രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.16ന് ​ഉ​ച്ച​യ്ക്ക് 2:30 ന് ​കാ​ലി​ക്ക​ട​വി​ല്‍​നി​ന്നും പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന റാ​ലി ആ​രം​ഭി​ക്കും വൈ​കു​ന്നേ​രം 5ന് ​തൃ​ക്ക​രി​പ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ സം​ബ​ന്ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ ഫൈ​സ​ല്‍, പി.​എ അ​ഷ​റ​ഫ​ലി, ക​രു​ണ്‍ ഥാ​പ്പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.