ആ​ദി​വാ​സി പെ​രു​മ വി​ളി​ച്ചോ​തി കു​ടും​ബ​ശ്രീ ട്രൈ​ബ​ല്‍ ഫെ​സ്റ്റ്
Wednesday, August 10, 2022 1:20 AM IST
ഭീ​മ​ന​ടി: വി​വി​ധ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ലാ സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭീ​മ​ന​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ശ്രീ ട്രൈ​ബ​ല്‍ ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി. കോ​ല്‍​ക്ക​ളി, മം​ഗ​ലം ക​ളി, ആ​ദി​വാ​സി വാ​യ്ത്താ​രി പാ​ട്ടു​ക​ള്‍ എ​ന്നി​വ മേ​ള​യി​ല്‍ അ​ര​ങ്ങേ​റി.
പ​ര​മ്പ​രാ​ഗ​ത ആ​ദി​വാ​സി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന മേ​ള​യും ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​യാ​യി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.
ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് മു​ന്‍ അം​ഗം ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ച​രി​ത്ര​കാ​ര​ന്‍ ഡോ. ​സി. ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ജെ. സ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. രാ​ജേ​ഷ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, സി.​വി. അ​ഖി​ല, കെ.​കെ. ത​ങ്ക​ച്ച​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​രാ​ജീ​വ​ന്‍, കു​ടും​ബ​ശ്രീ ഡി​പി​എം പി. ​ര​ത്‌​നേ​ഷ്, എ​ഡി​എം​സി​മാ​രാ​യ സി. ​ഹ​രി​ദാ​സ്, പ്ര​കാ​ശ​ന്‍ പാ​ലാ​യി, സി.​എ​ച്ച്. ഇ​ക്ബാ​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. പ​ങ്ക​ജാ​ക്ഷ​ന്‍, അ​സി. സെ​ക്ര​ട്ട​റി കെ.​ജെ. പോ​ള്‍, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​സി. ബാ​ബു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​ദാ​മി​നി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. പ്ര​മീ​ള എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.