തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി ശി​ല്പ​ശാ​ല ഇ​ന്ന്
Tuesday, August 9, 2022 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി (പി​എം​ഇ​ജി​പി) ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ 11 ന് ​കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 50 ല​ക്ഷം രൂ​പ വ​രെ അ​ട​ങ്ക​ലു​ള്ള വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി 95 ശ​ത​മാ​നം വ​രെ ബാ​ങ്ക് വാ​യ്പ​യും 35 ശ​ത​മാ​നം വ​രെ മാ​ര്‍​ജ്ജി​ന്‍ മ​ണി സ​ബ്‌​സി​ഡി​യും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. കേ​ന്ദ്ര ഖാ​ദി ക​മ്മീ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി പ്ര​കാ​രം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍, കൃ​ഷി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ തു​ട​ങ്ങാ​ന്‍ വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. തേ​നീ​ച്ച, മ​ത്സ്യം, കോ​ഴി, ക​ന്നു​കാ​ലി, ആ​ട് വ​ള​ര്‍​ത്ത​ല്‍, കൃ​ഷി, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, വി​ത​ര​ണം എ​ന്നി​വ​യ്ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. ഫോ​ണ്‍: 0467 2200585.

അ​ധ്യാ​പ​ക ഒ​ഴി​വ്

കു​മ്പ​ള: അം​ഗ​ഡി​മൊ​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ എ​ല്‍​പി​എ​സ്ടി മ​ല​യാ​ളം, അ​റ​ബി​ക് ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 10ന് ​രാ​വി​ലെ 10ന്.