മ​ലാം​ക​ട​വ് തോ​ക്ക​നാ​ട്ട് ക​ട​വി​ല്‍ സ്ഥി​രം പാ​ലം വേ​ണ​മെ​ന്ന്
Tuesday, August 9, 2022 1:25 AM IST
പാ​ലാ​വ​യ​ല്‍: മ​ലാം​ക​ട​വി​ലെ തോ​ക്ക​നാ​ട്ട് ക​ട​വി​ല്‍ കു​ണ്ടാ​രം-​ഏ​ണി​ച്ചാ​ല്‍ തോ​ടി​ന് കു​റു​കെ സ്ഥി​രം പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ല്‍ ഇ​വി​ടെ​യു​ള്ള ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് തോ​ട് ക​ട​ക്കാ​ന്‍ വ​ര്‍​ഷാ​വ​ര്‍​ഷം ക​മു​കി​ന്‍ ത​ടി​ക​ള്‍ കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന താ​ത്കാ​ലി​ക പാ​ല​മാ​ണ് ആ​ശ്ര​യം. ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്ത ടൗ​ണു​ക​ളാ​യ മ​ലാം​ക​ട​വി​ലോ പാ​ലാ​വ​യ​ലി​ലോ എ​ത്ത​ണ​മെ​ങ്കി​ല്‍ തോ​ട് ക​ട​ന്നേ പ​റ്റു. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ചാ​വ​റ​ഗി​രി​യി​ലെ അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ ജോ​ളി സെ​ബാ​സ്റ്റ്യ​ന് ഈ ​പാ​ല​ത്തി​ല്‍ നി​ന്നും വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മു​മ്പും ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യൊ​രു ന​ട​പ്പാ​ല​മെ​ങ്കി​ലും നി​ര്‍​മി​ച്ചു കി​ട്ടു​ന്ന​തി​നാ​യി നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.