വാ​യ്പാ-​ലൈ​സ​ന്‍​സ് മേ​ള 10, 12 തീ​യ​തി​ക​ളി​ല്‍
Monday, August 8, 2022 12:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പി​ന്റെ​യും വി​വി​ധ ബാ​ങ്കു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ്പ, ലൈ​സ​ന്‍​സ്, സ​ബ്സി​ഡി മേ​ള ഈ ​മാ​സം 10 ന് ​ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലും 12 ന് ​ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ക്കും.
വ്യ​വ​സാ​യ വ​കു​പ്പി​ന്റെ​യും വി​വി​ധ ബാ​ങ്കു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​രം​ഭ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തും. സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് വാ​യ്പ, സ​ബ്‌​സി​ഡി, കെ-​സ്വി​ഫ്റ്റ്, ഉ​ദ്യം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും മേ​ള​യി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും. മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കു​മാ​യി 8281740471 (ബ​ളാ​ല്‍), 8547221083 (ഈ​സ്റ്റ് എ​ളേ​രി), 6282957641 (വെ​സ്റ്റ് എ​ളേ​രി) എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.