ഇ​ട​ത്തോ​ട്-​നീ​ലേ​ശ്വ​രം റോ​ഡ്: സി​പി​എം കെ​ആ​ര്‍​എ​ഫ്ബി ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, August 7, 2022 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​ത്തോ​ട് -നീ​ലേ​ശ്വ​രം റോ​ഡ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് കെ​ആ​ര്‍​എ​ഫ്ബി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​വി.​ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​കെ. രാ​ജ​ന്‍, കെ.​വി.​ദാ​മോ​ദ​ര​ന്‍, കെ.​പി.​ര​വീ​ന്ദ്ര​ന്‍, എം.​വി.​ര​തീ​ഷ്, എ.​വി.​സു​രേ​ന്ദ്ര​ന്‍, പി.​കെ. ര​തീ​ഷ്, പി.​മ​നോ​ഹ​ര​ന്‍, ടി.​വി.​ഭാ​സ്‌​ക​ര​ന്‍, ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് ശേ​ഷം നേ​താ​ക്ക​ള്‍ കെ​ആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.