രണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ‍ തുറന്നു; കളക്ടർ ക്യാന്പിലെത്താത്തതിൽ പ്രതിഷേധം
Saturday, August 6, 2022 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്ന​ലെ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ക​മ്മാ​ടി​യി​ല്‍ കൂ​ടി ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്ന​തോ​ടെ മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി.

ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്ന് വീ​ടൊ​ഴി​യേ​ണ്ടി​വ​ന്ന 19 കു​ടും​ബ​ങ്ങ​ളി​ലെ 53 പേ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം, വാ​ര്‍​ഡ് അം​ഗം ദേ​വ്യ​സാ ത​റ​പ്പേ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സ​ബ് ക​ല​ക്ട​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​രും ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17 പേ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രി​ക​രി​ച്ചു. മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​വും ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യും പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. കൊ​ന്ന​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി​ധു ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഷാ​ജി തോ​മ​സ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ ര​ഞ്ജി​ത് ലാ​ല്‍, പി.​ജി.​അ​രു​ണ്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​രാ​യ പ്ര​സ​ന്ന​കു​മാ​രി, സ​ര​സ്വ​തി, ശാ​ര​ദ വി​ജ​യ​ന്‍, ജ​ല​ജ ഹ​രി​ദാ​സ്, ശാ​ര​ദ ര​വി, രാ​ജ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും ക്യാ​മ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ
സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി​ജോ പി. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, പ്ര​ഥ​മ ശു​ശ്രൂ​ഷ സൗ​ക​ര്യം, വാ​ഹ​ന സൗ​ക​ര്യം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ്, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ഷി​നോ​ജ്, ഹെ​ഡ് ന​ഴ്‌​സ് ജോ​ബി ജോ​ര്‍​ജ്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സ്, ഫാ​ര്‍​മ​സി​സ്റ്റ് ബ്രി​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍
സ​ഹാ​യ​വു​മാ​യി വൈ​ദി​ക​ര്‍

കോ​ളി​ച്ചാ​ല്‍: ചു​ള്ളി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തി​നു​മാ​യി പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ള​വും അ​ടോ​ട്ടു​ക​യ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ.​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ലും ക്യാ​മ്പി​ലെ​ത്തി. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന 55 പേ​ര്‍​ക്കും പു​ത​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, പ​ഞ്ചാ​യ​ത്തം​ഗം ദേ​വ​സ്യ ത​റ​പ്പേ​ല്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, പ​ന​ത്ത​ടി ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​ങ്ക​ച്ച​ന്‍ ചാ​ന്തു​രു​ത്തി​ല്‍, ട്ര​സ്റ്റി​മാ​രാ​യ സി​ബി നാ​ലു​തു​ണ്ട​ത്തി​ല്‍, വി.​സി.​ദേ​വ​സ്യ, ജോ​സ് കാ​ക്ക​ര​ക്കു​ന്നേ​ല്‍, ജോ​യി തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​രും ക്യാ​മ്പി​ലെ​ത്തി​യി​രു​ന്നു. ക്യാ​മ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യു​മാ​യി സം​ഘാം​ഗ​ങ്ങ​ള്‍ സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്തു.