കൃ​ഷി​ഭ​വ​ന് സ്വ​ന്ത​മാ​യി വ​ണ്ടി​യു​ണ്ട്; പ​ക്ഷേ ആ​രും എ​ടു​ക്കി​ല്ല
Wednesday, July 6, 2022 12:53 AM IST
അ​ട്ടേ​ങ്ങാ​നം: ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​വി​സ്തൃ​തി​യും കാ​ര്‍​ഷി​ക​മേ​ഖ​ല​യു​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് കോ​ടോം-​ബേ​ളൂ​ര്‍. റോ​ഡു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ള്‍ ഏ​റെ​യു​ണ്ട്. അ​ട്ടേ​ങ്ങാ​ന​ത്തു​ള്ള കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ര്‍​ഷ​ക​രും കാ​ല​ങ്ങ​ളാ​യി അ​തിന്‍റെ വി​ഷ​മം അ​നു​ഭ​വി​ച്ചി​രു​ന്ന​തു​മാ​ണ്.
അ​തു​കൊ​ണ്ടു​ത​ന്നെ എ​ട്ടു​വ​ര്‍​ഷം മു​മ്പ് സ​ര്‍​ക്കാ​രി​ന്‍റെ വ​ക​യാ​യി കൃ​ഷി​ഭ​വ​നി​ലേ​ക്ക് ഒ​രു സ്‌​കൂ​ട്ട​ര്‍ അ​നു​വ​ദി​ച്ചു​കി​ട്ടി​യ​പ്പോ​ള്‍ ക​ര്‍​ഷ​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു​പോ​ലെ സ​ന്തോ​ഷി​ച്ചു. ക​ര്‍​ഷ​ക​ര്‍ ഓ​രോ​രോ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ളി​ക്കു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഓ​ടി​യെ​ത്താ​ന്‍ എ​ളു​പ്പ​മാ​കു​മെ​ന്നും, അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഓ​ട്ടോ​റി​ക്ഷ കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​കു​മെ​ന്നു​മു​ള്ള ആ​ശ്വാ​സ​മാ​യി​രു​ന്നു എ​ല്ലാ​വ​ര്‍​ക്കും. എ​പ്പോ​ള്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഓ​ടി​യെ​ത്താം. ഓ​ട്ടോ കാ​ശി​ന്‍റെ ക​ണ​ക്ക് കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം പെ​ട്രോ​ളി​ന്‍റെ ബി​ല്ല് സ​ര്‍​ക്കാ​രി​ലേ​ക്ക് കൊ​ടു​ത്താ​ല്‍ മ​തി.
പ​ക്ഷേ ആ​ദ്യം കു​റ​ച്ചു​കാ​ലം ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ സ്‌​കൂ​ട്ട​റെ​ടു​ത്തെ​ങ്കി​ലും പി​ന്നെ​പ്പി​ന്നെ വ​ണ്ടി​യോ​ടി​ക്കാ​ന്‍ മ​ടി​ച്ച് ഓ​ട്ടോ​യി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി. കു​ന്നും മ​ല​യും ക​യ​റി​യി​റ​ങ്ങി​യ വ​ണ്ടി​ക്ക് ചെ​റി​യ ത​ക​രാ​റു​ക​ള്‍ വ​ന്ന​പ്പോ​ള്‍ നേ​രെ​യാ​ക്കാ​നും കൃ​ഷി​ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ലാ​താ​യി. സ്‌​കൂ​ട്ട​റു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ല്‍ എ​പ്പോ​ഴും എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്തേ​ണ്ടി​വ​രു​മെ​ന്നും, ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലു​ള്ള ക​ര്‍​ഷ​ക​രാ​രെ​ങ്കി​ലും വി​ളി​ച്ചാ​ല്‍ ഓ​ട്ടോ കി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞൊ​ഴി​യു​ന്ന​താ​കും അ​തി​നേ​ക്കാ​ള്‍ എ​ളു​പ്പ​മെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​ക്ഷേ​പം.
ഇ​പ്പോ​ള്‍ ര​ണ്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​വ​ണ്ടി കൃ​ഷി​ഭ​വ​ന്‍റെ ഒ​രു വ​ശ​ത്ത് പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​തം ത​ന്നെ ഇ​ല്ലാ​താ​യ​പ്പോ​ള്‍ പോ​ലും കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഈ ​വ​ണ്ടി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നുസാ​രം. ഇ​നി​യി​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് ചെ​റു​ത​ല്ലാ​ത്ത ഫ​ണ്ട് വേ​ണ്ടി​വ​രും.
കൃ​ഷി ഓ​ഫീ​സ​റും ര​ണ്ട് അ​സി​സ്റ്റ​ന്‍റു​മാ​രു​മു​ള്‍​പ്പെ​ടെ മൂ​ന്ന് വ​നി​ത​ക​ളും ഒ​രു ആ​ണ്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ണ് കൃ​ഷി​ഭ​വ​നി​ലു​ള്ള​ത്. ഇ​വ​ര്‍​ക്കാ​ര്‍​ക്കും ഈ ​വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള ലൈ​സ​ന്‍​സി​ല്ലെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. വാ​ഹ​നം ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​വു​മ​ല്ല. ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​വ​രി​ലാ​ര്‍​ക്കും ലൈ​സ​ന്‍​സി​ല്ലെ​ന്നു പ​റ​യു​ന്ന​ത് അ​ത്ര​ക​ണ്ട് വി​ശ്വ​സി​ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല. അ​ട്ടേ​ങ്ങാ​നം കൃ​ഷി​ഭ​വ​ന് വാ​ഹ​നം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ശു​കൊ​ടു​ത്തു​വാ​ങ്ങി​യ വാ​ഹ​നം വെ​റു​തേ ന​ശി​പ്പി​ച്ചു ക​ള​യാ​തെ മ​റ്റേ​തെ​ങ്കി​ലും കൃ​ഷി​ഭ​വ​ന് കൈ​മാ​റി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ന്‍ പാ​ടി​ല്ലേ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.