ക​ന​ത്ത​മ​ഴ​യി​ൽ വ്യാ​പ​ക​നാ​ശം
Wednesday, July 6, 2022 12:53 AM IST
പാ​ലാ​വ​യ​ല്‍: ക​ന​ത്ത മ​ഴ​യി​ല്‍ പാ​ലാ​വ​യ​ല്‍ - പ​റോ​ട്ടി​പ്പൊ​യി​ല്‍ ബൈ​പാ​സ് റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്നു. ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന​ടി​യി​ല്‍​നി​ന്നും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. എ​സ്എ​ബി​എ​സ് കോ​ണ്‍​വെ​ന്‍റി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കും പാ​ലാ​വ​യ​ല്‍ ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ഏ​ക റോ​ഡാ​ണി​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് 15 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ച​ത്. ത​ക​ര്‍​ന്ന ഭാ​ഗം അ​ടി​യ​ന്തി​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ച്ചി​ല്ലെ​ങ്കി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്ന നി​ല​യാ​ണ്.‌

തൃ​ക്ക​രി​പ്പൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വൈ​ക്ക​ത്തെ കെ.​വി. പ​ത്മി​നി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​രു​തു​ന്നു. ഈ​യ്യ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ന് കീ​ഴി​ൽ വൈ​ക്ക​ത്ത്, മൈ​ത്താ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ക്ക​ത്തെ കെ. ​ത​മ്പാ​ന്‍റെ 50 ല​ധി​കം കു​ല​ച്ച​തും കു​ല​ക്കാ​റാ​യ​തു​മാ​യ നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു ക​ണ​ക്കി​നു വ​രു​ന്ന നെ​ൽ​വ​യ​ലു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ട്ടു​ണ്ട്. കൃ​ഷി​നാ​ശം വ​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യും സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഈ​യ്യ​ക്കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് പ​ര​ങ്ങേ​ൻ സ​ദാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി വി.​വി. സു​രേ​ശ​ൻ എ​ന്നി​വ​ർ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഞ്ഞ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ നാ​ലു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. മ​ടി​ക്കൈ വി​ല്ലേ​ജി​ലെ കു​ഞ്ഞി​രാ​മ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ മ​രം വീ​ണു. ക്ലാ​യി​ക്കോ​ട് വി​ല്ലേ​ജി​ലെ പി.​ ഗോ​പി, പ​ട​ന്ന വി​ല്ലേ​ജി​ലെ അ​ഴി​ത്ത​ല​യി​ലെ സം​ഗീ​ത, നീ​ലേ​ശ്വ​രം വി​ല്ലേ​ജി​ലെ അ​മ്മാ​ളു, എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ര്‍​ന്ന​ത് പ​ട​ന്ന​യി​ല്‍ ത​ക​ര്‍​ന്ന സം​ഗീ​ത​യു​ടെ വീ​ടി​ന് 50,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഗോ​പി​യു​ടെ വീ​ടി​ന് 10,000 രൂ​പ​യു​ടെ​യും മ​റ്റു വീ​ടു​ക​ള്‍​ക്ക് 15,000 രൂ​പ​യു​ടെ​യും ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

പെ​ർ​ള: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ കു​ന്നി​ടി​ഞ്ഞു. മ​ണ്ണ് റോ​ഡി​ലേ​ക്ക് നി​ലം​പൊ​ത്തി. ഗ​താ​ഗ​തം ത​ട​സ​പ്പെ​
ട്ടു. കു​ന്നി​ടി​ച്ചി​ലു​ണ്ടാ​യ സ​മ​യ​ത്ത് ക​ട​ന്ന് പോ​യ ഒ​രു ബൈ​ക്ക് മ​ണ്ണി​ന​ടി​യി​പ്പെ​ട്ടു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചെ​ർ​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​സം​സ്ഥാ​ന പാ​ത​യി​ൽ ക​ർ​ണാട​ക അ​തി​ർ​ത്തി​യി​ലെ സാ​റ​ടു​ക്ക റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ കു​ന്നാ​ണ് നി​ലം​പൊ​ത്തി​യ​ത്. റോ​ഡി​ൽ കു​ന്നി​ടി​ഞ്ഞ് മ​ണ്ണ് റോ​ഡി​ൽ പ​തി​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് നി​ന്നും പു​ത്തൂ​രി​ലേ​ക്ക് സ​ർവീസ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ഡ്ക്ക​സ്ഥ​ല​യി​ൽ നി​ന്നും തി​രി​ച്ചു വി​ട്ടു. മ​ണ്ണി​ടി​ച്ച​ലി​ന് മു​ൻ​പ് ക​ട​ന്ന് പോ​യ ബ​സ് സാ​റ​ടു​ക്ക ഗേ​റ്റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടു.
മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ അ​തി​ന് ത​ട​​സ​മാ​കു​ന്നു. കു​ന്നി​ൻ ചെ​രു​വി​ൽ നി​ന്ന് കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ളം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തു​ടെ ഒ​ഴു​കു​ന്ന​ത് കാ​ര​ണം മ​ണ്ണ് വീ​ണ്ടും ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. മാ​ത്ര​വു​മ​ല്ല വീ​തി കു​റ​ഞ്ഞ​തും വ​ള​വു​ള്ള റോ​ഡാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടാ​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​തെ അ​ധി​കൃ​ത​ർ പ്ര​യാ​സ​പെ​ടു​ക​യാ​ണ്.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പു​ത്തൂ​രി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കും പോ​കാ​ൻ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. അ​തുകൊ​ണ്ട് ത​ന്നെ പ​ല വാ​ഹ​ന​ങ്ങ​ളും പാ​തി​വ​ഴി​യി​ൽ കു​ടു​ങ്ങി. റോ​ഡി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്ത് അ​ടി​യ​ന്തി​ര​മാ​യും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.