സ്ക്രാ​പ്പ് മേ​ഖ​ല​യെ ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം:
Wednesday, July 6, 2022 12:53 AM IST
കാ​സ​ർ​ഗോ​ഡ്: സ്ക്രാ​പ്പ് മേ​ഖ​ല​യെ ജി​എ​സ്ടി​യി​ൽ നി​ന്നു പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ലും മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ഡു​പ്പി ഗാ​ർ​ഡ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ത്തു​ക്ക പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ കേ​ര​ള സ്റ്റീ​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ്‌ ബീ​ഗം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​ ഷെ​രീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ അ​നി​ൽ ക​ട്ട​പ്പ​ന, ഹാ​രി​സ് ച​ട്ട​ഞ്ചാ​ൽ, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ബ​ഷീ​ർ നു​ള്ളി​പ്പാ​ടി, കെ.​പി.​ കു​ര്യ​ൻ, മ​നു​പ്ര​കാ​ശ്, ഹ​നീ​ഫ പൊ​യി​നാ​ച്ചി, ഷെ​രീ​ഫ് ചെ​ർ​ക്ക​ള, അ​ബ്ദു​ള്ള മ​ഹി​യൂ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. വി. ​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്വാ​ഗ​ത​വും ത​ങ്ക​മു​ത്തു കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.