ക​ാന​റ ബാ​ങ്കി​ൽ ഭ​വ​ന-​വാ​ഹ​ന വാ​യ്പ മേ​ള
Tuesday, July 5, 2022 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ക​ാന​റ ബാ​ങ്ക് കാ​ഞ്ഞ​ങ്ങാ​ട് റീ​ട്ടെ​യി​ൽ അ​സ​റ്റ് ഹ​ബ്ബി​ന്‍റെ കീ​ഴി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ​യി​ൽ ജൂ​ലൈ ഏ​ഴി​നും കാ​ഞ്ഞ​ങ്ങാ​ട്-2 ശാ​ഖ​യി​ൽ ജൂ​ലൈ എ​ട്ടി​നും ഭ​വ​ന-​വാ​ഹ​ന വാ​യ്പ ന‌​ട​ത്തു​ന്നു.
മേ​ള രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ലും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ലും ഭ​വ​ന-​വാ​ഹ​ന വാ​യ്പ ല​ഭ്യ​മാ​ക്കു​ക‌​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വാ​യ്പാ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് മേ​ൽ​പ​റ​ഞ്ഞ ശാ​ഖ​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.