ചെ​റു​പ​ന​ത്ത​ടി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​ക്കൃഷി​ക്ക് തു​ട​ക്ക​ം
Monday, July 4, 2022 12:57 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി പാ​ണ്ഡ്യാ​ല​ക്കാ​വ് ദു​ര്‍​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​പ​ന​ത്ത​ടി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​ക്കൃഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് വ​യ​ലി​ല്‍ വി​ത്ത് വി​ത​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പാ​ല​ക്കാ​ട​ന്‍ മ​ട്ട നെ​ല്‍ വി​ത്ത് വി​ത​ച്ച​ത്. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് അം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ സു​കു​മാ​ര​ന്‍, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ജി ബാ​ബു​രാ​ജ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ. ​ച​ഞ്ച​ല, സി.​ഗം​ഗാ​ധ​ര​ന്‍, ഗീ​ത ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.