മ​ഞ്ചേ​ശ്വ​രം സി​എ​ച്ച്സി​യി​ല്‍ പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് 3.70 കോ​ടി
Monday, July 4, 2022 12:56 AM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ഞ്ചേ​ശ്വ​രം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. 3.70 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്.
3.70 കോ​ടി രൂ​പ അ​ട​ങ്ക​ലി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഫി​സി​യോ​തെ​റാ​പ്പി റൂം, ​ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ റൂം, ​മൂ​ന്ന് ഒ​പി റൂ​മു​ക​ള്‍, ര​ണ്ടു പാ​ലി​യേ​റ്റീ​വ് ഒ​പി റൂ​മു​ക​ള്‍, ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​ന്‍, ഇ​സി​ജി റൂം, ​സ്റ്റോ​ര്‍ റൂം, ​ഫാ​ര്‍​മ​സി, ഫാ​ര്‍​മ​സി സ്റ്റോ​ര്‍ റൂം, ​സ്റ്റാ​ഫ് ന​ഴ്‌​സ് റൂം, ​മൈ​ന​ര്‍ ഒ​ടി, ലാ​ബ്, വെ​യ്റ്റിം​ഗ് ഏ​രി​യ, ഇ​ന്‍​ഞ്ച​ക്ഷ​ന്‍ റൂം, ​റി​സ​പ്ഷ​ന്‍, ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ റൂം ​തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി.​എ​ൻ​ജി​നി​യ​ര്‍ ആ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള​ള പ്ര​ത്യേ​ക റാ​മ്പ് സൗ​ക​ര്യ​ങ്ങ​ളും ഡോ​ക്‌​ടേ​ഴ്‌​സി​നാ​യു​ള​ള പ്ര​ത്യേ​കം ക്യാ​ബി​നു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി, എ​ഫ്എ​ച്ച്‌​സി പാ​ണ​ത്തൂ​ര്‍, പി​എ​ച്ച്‌​സി മാ​വി​ലാ​ക​ട​പ്പു​റം, പി.​എ​ച്ച്.​സി വെ​ള​ള​രി​ക്കു​ണ്ട് എ​ന്നീ ആ​റ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി 7.08 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പ്ര​വൃ​ത്തി ഉ​ട​ന്‍ ടെ​ണ്ട​ര്‍ ചെ​യ്ത് ആ​രം​ഭി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ്മോ​ഹ​ന്‍ അ​റി​യി​ച്ചു.