ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ അഞ്ചുമാസംകൊണ്ട് 1594 കേ​സു​ക​ൾ
Monday, July 4, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2022 മേ​യ് 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത 1594 കേ​സു​ക​ളാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​കേ​സു​ക​ളി​ൽ ഇ​തു​വ​രെ 1925 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ത്ത 140 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള കേ​സു​ക​ളി​ൽ ചി​ല​ത് അ​ന്വേ​ഷ​ണ അ​വ​സ്ഥി​യി​ലാ​ണു​ള്ള​തെ​ന്നും മ​തി​യാ​യ സാ​ക്ഷി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ഭാ​വം പ​ല പ്ര​തി​ക​ളും കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന് തി​രി​കെ നാ​ട്ടി​ലേ​ക്ക് വ​രാ​തി​രി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നും കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.