പാ​ട​ത്ത്്‍ ചെ​ണ്ടു​മ​ല്ലി​ വി​രി​യി​ക്കാ​ന്‍ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത്
Monday, July 4, 2022 12:56 AM IST
പെ​രി​യ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കീ​ട​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും അ​ധി​ക വ​രു​മാ​ന​ത്തി​നു​മാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി​യൊ​രു​ക്കാ​ന്‍ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത്. നെ​ല്ലും പ​ച്ച​ക്ക​റി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ള്‍​ക്കൊ​പ്പ​മാ​ണ് കീ​ട​ങ്ങ​ള്‍​ക്കെ​തി​രാ​യ ജൈ​വ പ്ര​തി​രോ​ധ​മാ​ര്‍​ഗ​മാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി​ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ന​ടു​ന്ന ചെ​ണ്ടു​മ​ല്ലി​ക​ളി​ല്‍ ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ള്‍ വി​രി​യു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക വ​രു​മാ​ന​വും ല​ഭ്യ​മാ​കും.
പു​ല്ലൂ​ര്‍-​പെ​രി​യ കൃ​ഷി​ഭ​വന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല​ച്ച​ന്ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദ​ന്‍ ചെ​ണ്ടു​മ​ല്ലി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ച്ച​ക്ക​റി തൈ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കാ​ർ​ത്യാ​യ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ എം.​വി.​നാ​രാ​യ​ണ​ന്‍, സു​മ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ന​ടു​വി​ല്‍​വീ​ട്, കൃ​ഷി ഓ​ഫീ​സ​ര്‍ സി.​പ്ര​മോ​ദ് കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റുമാ​രാ​യ കെ.​എ​സ് ജ​യ​ശ്രീ, സി.​ഷീ​ബ, എ. ​നി​ര്‍​മ​ല​കു​മാ​രി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി.​സു​നി​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.