റ​വ​ന്യു ഫ​യ​ൽ അ​ദാ​ല​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, July 2, 2022 1:07 AM IST
കാ​സ​ർ​ഗോ​ഡ്: റ​വ​ന്യു ഫ​യ​ൽ അ​ദാ​ല​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​വ​ന്യു വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന റ​വ​ന്യു അ​ദാ​ല​ത്ത് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ർ​വ​ഹി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍ വി.​എ. ജൂ​ഡ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ 18 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ് ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. താ​ലൂ​ക്കി​ൽ 6138 ഫ​യ​ലു​ക​ളും വി​ല്ലേ​ജി​ൽ 318 ഫ​യ​ലു​ക​ളു​മ​ട​ക്കം ജി​ല്ല​യി​ൽ 67453 ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ണ്ട്. ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ വി​ല്ലേ​ജ് ത​ല​ത്തി​ലും 19, 20, 21 തീ​യ​തി​ക​ളി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലും 25, 26 എ​ന്നീ തീ​യ​തി​ക​ളി​ൽ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ത​ല​ത്തി​ലും 27 ന് ​സ​ബ് ഓ​ഫീ​സു​ക​ളി​ലും ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ക​ള ക്‌​ട്രേ​റ്റി​ലു​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ര​മേ​ശ​ന്‍ സ്വാ​ഗ​ത​വും ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ വി.​എ​സ്. മ​ഞ്ജു​ഷ ന​ന്ദി​യും പ​റ​ഞ്ഞു.