ഡോ​ക്ടേ​ഴ്സ് ഡേ ​ മൂ​ന്നി​ന്
Friday, July 1, 2022 12:48 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ഐ​എം​എ ഡോ​ക്ടേ​ഴ്സ് ഡേ ​പ​രി​പാ​ടി​ക​ൾ മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30നു ​കാ​സ​ർ​ഗോ​ഡ് ജീ​വാ​സ് മാ​ന​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി.​എ​ച്ച്.​കു​ഞ്ഞ​ന്പു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​സാ​മു​വ​ൽ കോ​ശി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. സു​വ​ർ​ണ ജൂ​ബി​ലി അ​വാ​ർ​ഡു​ക​ൾ ഡോ.​കെ.​വെ​ങ്കി​ട​തേ​ജ​സ്വി, ഡോ.​രാ​കേ​ഷ്, ഡോ.​മാ​യ മ​ല്യ, ഡോ.​രേ​ഖ റൈ ​എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഡോ.​പി.​എം.​രാ​ജ്മോ​ഹ​ന​ൻ, ഡോ.​എ.​വി.​ഭ​ര​ത​ൻ എ​ന്നി​വ​ർ​ക്ക് ഡോ​ക്ടേ​സ് ഡേ ​അ​വാ​ർ​ഡു​ക​ൾ ന​ല്കി ആ​ദ​രി​ക്കും. മി​ക​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഡോ.​കെ.​എ.​ഷെ​ട്ടി എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് കാ​സ​ർ​ഗോ​ഡ് ജെ​പി​എ​എ​ച്ച്എ​ൻ സ്കൂ​ൾ ന​ഴ്സിം​ഗ് ട്യൂ​ട്ട​ർ ഷെ​ൽ​ജി​മോ​ൾ​ക്ക് സ​മ്മാ​നി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഐ​എം​എ കാ​സ​ർ​ഗോ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ.​ബി.​നാ​രാ​യ​ണ നാ​യ്ക്, സെ​ക്ര​ട്ട​റി ഡോ.​ടി.​കാ​സിം, ഡോ.​എ.​വി.​ഭ​ര​ത​ൻ, ഡോ.​സി.​എ​ച്ച്.​ജ​നാ​ർ​ദ്ദ​ന നാ​യ്ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.