3.67 കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി
Thursday, June 30, 2022 1:11 AM IST
ഭീ​മ​ന​ടി: കാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് 3.67 കോ​ടി​രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ന​ൽ​കി​യ പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു ഭീ​മ​ന​ടി കാ​ലി​ക്ക​ട​വ് പാ​ലം. അ​തു​കൊ​ണ്ടു​ത​ന്നെ 2016-17വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​വ​ർ​ത്തി​കൂ​ടി​യാ​ണ്.
പാ​ലം പ​ണി​യു​ടെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഡി​സൈ​നും ഡി​പി​ആ​റും ത​യാ​റാ​ക്കി​വ​ന്ന​പ്പോ​ൾ 2.40 കോ​ടി രൂ​പ​മാ​ത്ര​മേ ഈ ​പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മു​ള്ളൂ എ​ന്ന സ്ഥി​തി വ​ന്നു. എ​ന്നാ​ൽ കി​ഫ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ധാ​ന നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ 10 കോ​ടി രൂ​പ​യ്ക്ക് താ​ഴെ​യു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന കി​ഫ്‌​ബി​യു​ടെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ഈ ​പാ​ലം പ്ര​വൃ​ത്തി ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കു​മാ​യി എം​എ​ല്‍​എ ച​ർ​ച്ച ചെ​യ്ത​തി​നെ​തു​ട​ർ​ന്നു മ​ണ്ഡ​ല​ത്തി​ലെ മ​റ്റൊ​രു കി​ഫ്ബി പ​ദ്ധ​തി​യാ​യ രാ​മ​ൻ​ചി​റ പാ​ല​വു​മാ​യി ക്ല​ബ് ചെ​യ്തു നി​ർ​മി​ക്കാ​മെ​ന്ന് ധാ​ര​ണ​യാ​വു​ക​യും പി​ന്നീ​ട് നി​ര​വ​ധി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​ത് സാ​ധ്യ​മാ​കാ​തെ വ​ന്നു. ‌‌
വീ​ണ്ടും ധ​ന​കാ​ര്യ​മ​ന്ത്രി​യു​ടെ​യും കി​ഫ്‌​ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ.​എം. ഏ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി എം​എ​ല്‍​എ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ​താ​യി കി​ഫ്ബി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ട​ന്ന തെ​ക്കേ​ക്കാ​ട് -പ​ട​ന്ന​ക്ക​ട​പ്പു​റം പാ​ലം, മാ​ട​ക്കാ​ൽ - തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം പാ​ലം എ​ന്നി​വ​യു​മാ​യി ചേ​ർ​ത്ത് ഒ​രു ക്ല​സ്റ്റ​ർ ആ​യി ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ന് നേ​ര​ത്തെ 3.77 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​സ്തു​ത പു​തി​യ പാ​ല​ങ്ങ​ളു​ടെ ഡി​സൈ​നും ഡി​പി​ആ​റും പൂ​ർ​ത്തീ​ക​രി​ച്ച് മൂ​ന്നു പാ​ല​ങ്ങ​ളും ഒ​രു​മി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ കാ​ത്തു​നി​ന്നാ​ൽ ഇ​നി​യും കു​റേ കൂ​ടി കാ​ല​താ​മ​സം വ​രാ​നി​ട​യു​ള്ള​തു​കൊ​ണ്ട്, എം.​എ​ല്‍.​എ. ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഈ ​പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് ഭീ​മ​ന​ടി കാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് 3.77 കോ​ടി​രൂ​പ​യു​ടെ ധ​ന​കാ​ര്യ അ​നു​മ​തി ല​ഭി​ച്ച​ത്. നേ​ര​ത്തെ​യു​ള്ള 2.40 കോ​ടി രൂ​പ​യു​ടെ ഡി​പി​ആ​ർ സ​ർ​ക്കാ​രി​ന്‍റെ റേ​റ്റ് റി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് 3.77 കോ​ടി രൂ​പ​യാ​യി​ട്ടു​ള്ള​ത്.
30 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ടു സ്പാ​നു​ക​ളോ​ട് കൂ​ടി​യ ഈ ​പാ​ല​ത്തി​ന് 200 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലും ഓ​രോ മീ​റ്റ​ർ വീ​തം ന​ട​പ്പാ​ത​യും ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗു​മാ​ണ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​റെ നാ​ള​ത്തെ സ്വ​പ്ന​മാ​ണ് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും ടെ​ണ്ട​ർ ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.