ഇ​ന്ത്യ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ എ​ന്‍​ഡ്യു​റ​ന്‍​സ് ടെ​സ്റ്റ്
Wednesday, June 29, 2022 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ത്യ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ (ക​മാ​ന്‍​ഡൊ വിം​ഗ്) തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യ എ​ന്‍​ഡ്യു​റ​ന്‍​സ് ടെ​സ്റ്റ് ജൂ​ലൈ അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ​യും 10 മു​ത​ല്‍ 13വ​രെ​യും 19 മു​ത​ല്‍ 21 വ​രെ​യും ന​ട​ക്കും. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ച​ട്ട​ഞ്ചാ​ല്‍-​മാ​ങ്ങാ​ട് റോ​ഡി​ലാ​ണ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പു​ല​ർ​ച്ചെ അ​ഞ്ചി​നു മു​മ്പ് ച​ട്ട​ഞ്ചാ​ല്‍ ജം​ഗ്ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.
നേ​ര​ത്തെ ജൂ​ലൈ ഒ​മ്പ​തി​നു ന​ട​ത്തു​മെ​ന്ന​റി​യി​ച്ച എ​ന്‍​ഡ്യു​റ​ന്‍​സ് ടെ​സ്റ്റ് 21 ലേ​ക്ക് മാ​റ്റി​വെ​ച്ച​തി​നാ​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഒ​മ്പ​താം തീ​യ​തി​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി 21 നു ​അ​തേ സ്ഥ​ല​ത്തും സ​മ​യ​ത്തും ഹാ​ജ​രാ​വ​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്രൊ​ഫൈ​ലി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ഒ​രു അ​സ​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, അ​സി. സ​ര്‍​ജ​നി​ല്‍ കു​റ​യാ​ത്ത റാ​ങ്കി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ ഫി​സി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം.
ഫി​സി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റി​നോ​ടൊ​പ്പ​വും, ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.