മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍വീ​ണ് യു​വാ​വ് മ​രി​ച്ചു
Sunday, June 26, 2022 10:27 PM IST
ചെ​റു​വ​ത്തൂ​ര്‍: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നാ​യി തോ​ണി​യി​ല്‍​നി​ന്നും വ​ല​വീ​ശു​ന്ന​തി​നി​ടെ പു​ഴ​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് യു​വാ​വ് മ​രി​ച്ചു. അ​ച്ചാം​തു​രു​ത്തി പ​ടി​ഞ്ഞാ​റെ​മാ​ടി​ലെ പ​ത്ര​വ​ള​പ്പി​ല്‍ സൂ​ര​ജ്(28)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ അ​ച്ചാം​തു​രു​ത്തി പു​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പി​തൃ​സ​ഹോ​ദ​രി പു​ത്ര​ന്‍ മ​ജീ​ഷ് സൂ​ര​ജി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വ​ല​യു​ടെ അ​റ്റം പി​ടി​ച്ച് വ​ലി​ച്ചു​ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സൂ​ര​ജി​ന്‍റെ കൈ​യി​ലെ കെ​ട്ട​ഴി​ഞ്ഞ് വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തൃ​ക്ക​രി​പ്പൂ​ര്‍ അ​ഗ്‌​നി​ശ​മ​ന ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബാ ടീ​മും ച​ന്തേ​ര പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഓ​ര്‍​ക്കു​ളം പു​ഴ​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചെ​റു​വ​ത്തൂ​രി​ലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ സൂ​ര​ജ് ഇ​ട​വേ​ള​ക​ളി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​കു​ന്ന​താ​യി​രു​ന്നു. കു​വൈ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും പ​ത്ര​വ​ള​പ്പി​ല്‍ സു​ശീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശ്രു​തി. മ​ക​ള്‍: ശ്രീ​ദ​ക്ഷ (എ​ട്ടു മാ​സം). സ​ഹോ​ദ​രി: ആ​ദി​ത്യ. മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു ഒന്നിന് കോ​ട്ട​പ്പു​റം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും.