ല​ഹ​രി​ക്കെ​തി​രേ പ​ട്ടം പ​റ​ത്താ​ന്‍ പോ​ലീ​സ്
Sunday, June 26, 2022 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ട്ട​ങ്ങ​ള്‍ പ​റ​ത്തു​ന്നു. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​ജി​ല്ലാ പോ​ലീ​സ് മൈ​താ​നി​യി​ല്‍ എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല ക്രി​ക്ക​റ്റ്, ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. പ​റ​ത്തി വി​ടു​ന്ന പ​ട്ടം ല​ഭി​ക്കു​ന്ന​വ​ര്‍ പ​ട്ട​ത്തോ​ടു​കൂ​ടി​യ സെ​ല്‍​ഫി ജി​ല്ലാ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ടാ​ഗ് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. ജി​ല്ലാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലി​ങ്ക്: https://www.face book.com/kasaragodpolice.