പ​ര​പ്പ​ച്ചാ​ലി​ല്‍ വീ​ണ്ടും ലോ​റി മ​റി​ഞ്ഞു; വ​ഴി​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​രം
Sunday, June 26, 2022 12:51 AM IST
കു​ന്നും​കൈ: ഇ​ന്ന​ലെ രാ​വി​ലെ ലോ​റി മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ പ​ര​പ്പ​ച്ചാ​ല്‍ പാ​ല​ത്തി​ല്‍ വീ​ണ്ടും അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ചി​റ്റാ​രി​ക്കാ​ലി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭീ​മ​ന​ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ഷി​ജോ കു​റ്റി​യി​ലി (40) നെ ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ ലോ​റി മ​റി​ഞ്ഞ​തി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ​യാ​ണ് ര​ണ്ടാ​മ​ത്തെ ലോ​റി​യും മ​റി​ഞ്ഞ​ത്.