തെ​ക്കേ​ക്കാ​ട്-​പ​ട​ന്ന​ക​ട​പ്പു​റം പാ​ലം! ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്ഥ​ലം സ​ന്ദ​ർ‌​ശി​ച്ചു
Friday, June 24, 2022 1:13 AM IST
വ​ലി​യ​പ​റ​മ്പ്: തീ​ര​ദേ​ശ ജ​ന​ത​യു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ മാ​ട​ക്കാ​ലി​ലും തെ​ക്കേ​ക്കാ​ടും റോ​ഡ് പാ​ല​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത തെ​ളി​യു​ന്നു. ഒ​രു ദ​ശാ​ബ്ദം മു​മ്പ് തൂ​ക്കു​പാ​ലം ത​ക​ര്‍​ന്ന മാ​ട​ക്കാ​ല്‍-​തൃ​ക്ക​രി​പ്പൂ​ര്‍ ക​ട​പ്പു​റം ക​ട​വി​ലും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച തെ​ക്കേ​ക്കാ​ട്- പ​ട​ന്ന​ക​ട​പ്പു​റം ക​ട​വി​ലു​മാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. മാ​ട​ക്കാ​ലി​ല്‍ 398 മീ​റ്റ​റും തെ​ക്കേ​ക്കാ​ട് 392 മീ​റ്റ​റും നീ​ള​ത്തി​ലാ​ണ് പാ​ലം നി​ര്‍​മി​ക്കു​ക.

പ​ട​ന്ന​ക​ട​പ്പു​റ​ത്ത് 350 മീ​റ്റ​റും തെ​ക്കേ​ക്കാ​ട് 100 മീ​റ്റ​റും നീ​ള​ത്തി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യു​ള്ള സ​മീ​പ​ന​പാ​ത​യും നി​ര്‍​മി​ക്കും. പ​ദ്ധ​തി​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ല്‍ (കെ​ആ​ര്‍​എ​ഫ്ബി) നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ര​ണ്ടി​ട​ങ്ങ​ളി​ലു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

റോ​ഡി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ് വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഒ​രു​വ​ര്‍​ഷ​ത്തി​ന​കം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ക​ട​ത്തു​തോ​ണി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​ന്‍ മേ​ഖ​ല​യ്ക്ക് വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​നാ​കും.

നാ​ലു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മാ​ണം ന​ട​ത്തി 2013 ഏ​പ്രി​ല്‍ 28 ന് ​തു​റ​ന്ന് കൊ​ടു​ത്ത മാ​ട​ക്കാ​ല്‍ തൂ​ക്കു​പാ​ലം ജൂ​ണ്‍ 27 നാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. ഇ​തോ​ടെ ഇ​തി​നൊ​പ്പം നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച തെ​ക്കേ​ക്കാ​ട്-​പ​ട​ന്ന​ക​ട​പ്പു​റം തൂ​ക്കു​പാ​ല​ത്തി​ന്‍റെ പ​ണി നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ എം. ​സ​ജി​ത്ത്, അ​സി.​എ​ന്‍​ജി​നി​യ​ര്‍ പി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ ആ​ര്‍.​കെ. രാ​ഹു​ല്‍, പി. ​അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​മ​നോ​ഹ​ര​ന്‍, ഖാ​ദ​ര്‍ പാ​ണ്ട്യാ​ല, വി. ​മ​ധു, പി.​കെ.​സു​മ​തി, കെ.​വി. ത​മ്പാ​യി, സി. ​നാ​രാ​യ​ണ​ന്‍, കെ.​പി. ബാ​ല​ന്‍, ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.