ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി
Friday, June 24, 2022 1:13 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ല്‍ വാ​യ​നാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സി​ലെ ന​ന്ദ​ന പി. ​നാ​യ​ര്‍, കു​ണ്ടം​കു​ഴി ഗ​വ. എ​ച്ച്എ​സ്എ​സി​ലെ മ​നാ​സ്സേ കു​ര്യ​ന്‍, ബ​ളാം​തോ​ട് ഗ​വ. എ​ച്ച്എ​സ്എ​സി​ലെ വി.​കെ വി​ക്രം എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ഡി ദേ​വ​സ്യ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ചി​ത്ര​കാ​ര​ന്‍ അ​ര​വി​ന്ദ് സ​ദ്ഗ​മ​യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​ജു ജോ​സ​ഫ്, ഡോ. ​എ​ന്‍.​വി വി​നോ​ദ്, വി.​കെ സു​രേ​ഷ്‌​കു​മാ​ര്‍, അ​തു​ല്യ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​യ​ന വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൃ​ത്ത​ശി​ല്പം, വാ​ര്‍​ത്താ​വ​ത​ര​ണ മ​ത്സ​രം, പു​സ്ത​ക നി​രൂ​പ​ണ മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു. കോ​ള​ജി​ലെ ഡി​ജി​റ്റ​ല്‍ മാ​സി​ക ഇ-​വ​രാ​ന്ത​യു​ടെ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു.