പി​എ​സ്‌സി​ഇ​എ ജി​ല്ലാ സ​മ്മേ​ള​നം
Friday, June 24, 2022 1:13 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള പി​എ​സ് സി ​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ- കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി.​ഹ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​റ്റോ ചെ​യ​ർ​മാ​ൻ വി.​ദാ​മോ​ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ജി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി.​ശ​ശി, എ​ൻ.​വി.​ബേ​ബി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലാ​സ്റ്റ് ഗ്രേ​ഡ്, എ​ൽ​ഡി​സി ത​സ്തി​ക​ക​ളു​ടെ പ്ര​മാ​ണ പ​രി​ശോ​ധ​ന​യും യു​പി​എ​സ്എ ത​സ്തി​ക​യു​ടെ അ​ഭി​മു​ഖ പ​രി​ക്ഷ​യും ന​ട​ന്നു വ​രു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ര​ണ്ടാം​ശ​നി, ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ളും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക​ളും നി​ശ്ച​യി​ക്കു​ന്ന​തി​ലൂ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പി​എ​സ് സി ​ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി​ഭാ​ര​മേ​റി വ​രി​ക​യാ​ണെ​ന്നും ഇ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ൾ: വി.​വി.​ഹ​രി (പ്ര​സി​ഡ​ന്‍റ്), വി.​ശ്രീ​ല​ത (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​അ​ശോ​ക​ൻ (സെ​ക്ര​ട്ട​റി), എ​ൻ.​വി.​ബേ​ബി​രാ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​മ​ജീ​ദ് (ട്ര​ഷ​റ​ർ).