അ​ക്ഷ​ര​ക്കൂ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, June 23, 2022 1:07 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ക്ക​ട​വ് എ​എ​ല്‍​പി സ്‌​കൂ​ളി​ലെ മൂ​ന്നും നാ​ലും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ആ​യ​ന്നൂ​ര്‍ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ സന്ദർശിച്ചു. പേ​ന​യും പെ​ന്‍​സി​ലും മ​ധു​ര​വും ന​ല്‍​കി വാ​യ​ന​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ട്ടി​ക​ളെ വ​ര​വേ​റ്റു. വാ​യ​ന​ശാ​ല​യി​ല്‍​നി​ന്നും സ്‌​കൂ​ളി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന അ​ക്ഷ​ര​ക്കൂ​ട്ടം പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​വി.​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
മു​ഖ്യാ​ധ്യാ​പ​ക​ന്‍ ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ലൂ​ക്ക് കൗ​ണ്‍​സി​ല​ര്‍ പി.​ഡി.​വി​നോ​ദ് കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ല്‍ ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. കെ.​വി.​യ​ദു​കൃ​ഷ്ണ​ന്‍ വാ​യ​നാ സ​ന്ദേ​ശം ന​ല്‍​കി. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി സി.​ടി.​പ്ര​ശാ​ന്ത്, അ​ധ്യാ​പ​ക​രാ​യ എം.​മോ​നി​ഷ, മാ​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.