കെ​എ​സ്‌​യു സ്‌​നേ​ഹ​വീ​ട് അ​ടു​ത്ത​യാ​ഴ്ച കൈ​മാ​റും
Saturday, May 28, 2022 1:20 AM IST
കൊ​ന്ന​ക്കാ​ട്: കെ​എ​സ്‌​യു മാ​ലോ​ത്ത് ക​സ​ബ പൂ​ർ​വ വി​ദ്യാ​ർ​ഥി വാ​ട്സാ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൈ​ക്ക​യം വാ​ർ​ഡി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ പ്രവൃത്തി പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ വ​ള്ളി​ക്ക​ട​വി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന വാ​ര​ത്തി​ൽ വീ​ട് കൈ​മാ​റു​ന്ന​തി​ന് സം​ഘ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​ ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ (ചെ​യ​ർ​മാ​ൻ), ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട് (ക​ൺ​വീ​ന​ർ), ടി. ​കെ.​എ​വു​ജി​ൻ, എ​ൻ.​ഡി.​വി​ൻ​സെ​ന്‍റ്, പി.​സി.​ര​ഘു​നാ​ഥ​ൻ നാ​യ​ർ, പി.​ജി.​വി​നോ​ദ് കു​മാ​ർ (ര​ക്ഷ​ധി​കാ​രി​ക​ൾ) ജ​ന​റ​ൽ അ​ഡ്വ.​സ​ണ്ണി മു​ത്തോ​ലി, പി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, സ​ജി​ത്ദേ​വ് (ക​ൺ​വീ​ന​ർ​മാ​ർ).