നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Saturday, May 28, 2022 1:20 AM IST
പ​ട​ന്ന: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മാ​ട​ക്കാ​ല്‍ സ്വ​ദേ​ശി എം.​കെ.​മു​നീ​റി(36)​നെ​യാ​ണ് 225 പാ​ക്ക​റ്റ് ഹ​ന്‍​സ്, 85 പാ​ക്ക​റ്റ് കൂ​ള്‍ എ​ന്നി​വ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.
ഇ​വ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നും കൊ​ണ്ടു വ​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ച​ന്തേ​ര എ​സ്‌​ഐ എം.​വി.​ശ്രീ​ദാ​സ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​രേ​ശ​ന്‍ കാ​നം, പി.​പി. സു​ധീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.