ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും: പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, May 28, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വെ​പ്പ് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍.​ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​റു​വ​ത്തൂ​ര്‍, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ത്തോ​ളം മൊ​ത്ത​വ്യാ​പ​ര ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ചു. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി​ല​യി​ലും വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മി​ക്ക ഹോ​ള്‍​സെ​യി​ല്‍ ക​ട​ക​ളി​ലും വ​ള​രെ തു​ച്ഛ​മാ​യ സ്റ്റോ​ക്കു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു അ​റി​യി​ച്ചു. ജ​യ അ​രി​ക്ക് ചെ​ല​വ് വ​ള​രെ കു​റ​വാ​ണെ​ന്നും മ​ട്ട, കു​റു​വ തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ല്‍ ചെ​ല​വാ​കു​ന്ന​തെ​ന്നു​മാ​ണ് ക​ട​യു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ജ​യ അ​രി പൂ​ഴ്ത്തി വ​യ്ക്കു​ന്ന​താ​യു​ള്ള സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ളെ പ​രി​ശോ​ധ​ന ന​ട​ത്തും. സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.