അ​ദാ​ല​ത്ത് ഇ​ന്നു​മു​ത​ൽ
Friday, May 27, 2022 1:38 AM IST
കാ​സ​ർ​ഗോ​ഡ്:‌ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ നി​ല​വി​ലു​ള​ള പ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ്. മാ​വോ​ജി, മെ​മ്പ​ര്‍ എ​സ്.​അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ച​തും വി​ചാ​ര​ണ​യി​ലു​ള്ള​തു​മാ​യ കേ​സു​ക​ളി​ല്‍ പ​രാ​തി​ക്കാ​രെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രി​ല്‍ കേ​ട്ട് പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കും. ഫോ​ണ്‍: 0471 2724554, 2580 307, 2580312.