കാ​ടി​റ​ങ്ങി ന​ഗ​ര​ത്തി​ലെ​ത്തി​യ അ​ശോ​ക​ന്‍ പെ​ട്ട​ത് വി​നോ​ദ​യാ​ത്ര പോ​യ യു​വാ​ക്ക​ള്‍​ക്കു​ മു​ന്നി​ല്‍
Wednesday, May 25, 2022 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 250 ഏ​ക്ക​റി​ലേ​റെ വ​രു​ന്ന കാ​ടി​ന്‍റെ മു​ക്കും മൂ​ല​യും വ​രെ നേ​രി​ട്ടും ഡ്രോ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യും അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും പി​ടി​ത​രാ​തെ മ​റ​ഞ്ഞ ക​ള്ള​ന്‍ ക​റു​ക​വ​ള​പ്പി​ല്‍ അ​ശോ​ക​ന്‍ ഒ​ടു​വി​ല്‍ പെ​ട്ട​ത് കൊ​ച്ചി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലെ യു​വാ​ക്ക​ള്‍​ക്കു മു​ന്നി​ല്‍. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ലെ ഹോ​ട്ട​ലി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് അ​ടു​ത്തു​ള്ള സീ​റ്റി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മി​രു​ന്ന് ചാ​യ കു​ടി​ക്കു​ക​യാ​യി​രു​ന്ന അ​ശോ​ക​നെ ക​ണ്ട​ത്.
നാ​ട്ടി​ലെ യു​വാ​ക്ക​ള്‍ തൊ​ട്ട​ടു​ത്തു​ണ്ടെ​ന്ന കാ​ര്യം അ​ശോ​ക​ന്‍ അ​റി​ഞ്ഞ​തു​മി​ല്ല. ചാ​യ​ക്ക​ട​യി​ല്‍ നി​ന്നും ഇ​റ​ങ്ങി തൊ​ട്ട​ടു​ത്ത മൊ​ബൈ​ല്‍ ക​ട​യി​ല്‍ ക​യ​റി​യ​പ്പോ​ഴേ​ക്കും യു​വാ​ക്ക​ള്‍ അ​ശോ​ക​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള യു​വാ​ക്ക​ള്‍ അ​വി​ടു​ത്തെ പോ​ലീ​സി​നേ​യും ഫോ​ട്ടോ അ​യ​ച്ചു​കി​ട്ടി​യ​വ​ര്‍ ഹൊ​സ്ദു​ര്‍​ഗ്, അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വ​ര​മ​റി​യി​ച്ച​തോ​ടെ അ​ല്പ​സ​മ​യ​ത്തി​ന​കം കൊ​ച്ചി സി​റ്റി പോ​ലീ​സ് മ​ഫ്തി​യി​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ലെ​ത്തി.
എ​ന്നാ​ല്‍ അ​ശോ​ക​നും കൂ​ട്ടാ​ളി​ക​ളും അ​തി​ന​കം മൊ​ബൈ​ല്‍ ക​ട​യി​ല്‍ നി​ന്നും ഇ​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ട​യു​ട​മ​യു​ടെ പ​ക്ക​ല്‍ അ​വ​ര്‍ ന​ല്‍​കി​യ ന​മ്പ​റു​ണ്ടാ​യി​രു​ന്നു. അ​തി​ലേ​ക്ക് വി​ളി​ച്ച് അ​ശോ​ക​നെ​യും സം​ഘ​ത്തേ​യും ത​ന്ത്ര​പ​ര​മാ​യി ക​ട​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ക​ട​യി​ലെ​ത്തി​യ​പ്പോ​ല്‍ ത​ന്നെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ കാ​ര്യ​മാ​യ എ​തി​ര്‍​പ്പൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ അ​ശോ​ക​ന്‍ കീ​ഴ​ട​ങ്ങി.
കാ​ടി​നെ സ്ഥി​രം താ​വ​ള​മാ​ക്കി ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ലും ഇ​ട​യ്ക്കി​ടെ കാ​ടി​റ​ങ്ങി​വ​ന്ന് ദൂ​ര​യാ​ത്ര​ക​ള്‍ ന​ട​ത്തു​ന്ന ശീ​ലം അ​ശോ​ക​നു​ണ്ടാ​യി​രു​ന്നു.
ക​വ​ര്‍​ച്ച ചെ​യ്ത മു​ത​ലു​ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തും ഇ​ത്ത​രം യാ​ത്ര​ക​ളി​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കി​ട​യി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ലെ ക്രി​മി​ന​ല്‍, ക​വ​ര്‍​ച്ചാ​സം​ഘാം​ഗ​ങ്ങ​ളു​മാ​യി ഇ​യാ​ള്‍ ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ് അ​നു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഒ​ടു​വി​ല്‍ എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​ടി​യി​ലാ​കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് ഇ​യാ​ള്‍​ക്കൊ​പ്പം പി​ടി​യി​ലാ​യ കൂ​ട്ടാ​ളി​ക​ളെ​യും ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.