വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്-എം കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം വെള്ളരിക്കുണ്ടിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സജി കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു.
കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സേവ്യർ കളരിമുറി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കകൂട്ടുങ്ങൽ, കെടിയുസി ജില്ലാ പ്രസിഡന്റ് ടോമി ഈഴറേറ്റ്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് മാരൂർ, സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, ജില്ലാ സെക്രട്ടറി ബിജു തുളിച്ചേരി, മാത്യു കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ജോസ് തോമസ് ചെന്നക്കാട്ട്കുന്നേൽ (പ്രസിഡന്റ്), കെ.സി.പീറ്റർ, ടോമി കുമ്പാട്ട് (വൈസ് പ്രസിഡന്റുമാർ), കെ.പി.ടോമി കോതുകുളം, ജോമോൻ വാഴപ്പള്ളി, ജോസ് പുതുശേരികാലായിൽ, പി.കെ.മാത്യു പുള്ളോലിൽ (സെക്രട്ടറിമാർ), കുര്യൻ കരിക്കയിൽ (ട്രഷറർ), സാജു പാമ്പക്കൻ (സംസ്ഥാന കമ്മിറ്റിയംഗം), മാത്യു കാഞ്ഞിരത്തിങ്കൽ, ഗ്രേസി സ്റ്റീഫൻ, സി.ആർ.രാജേഷ് (ജില്ലാ കമ്മിറ്റി അംഗങ്ങൾ), അഭിലാഷ് മാത്യു (ഐടി കോ-ഓർഡിനേറ്റർ).