പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് 448 കി​ലോ പാ​ൻ​മ​സാ​ല പി​ടി​കൂ​ടി
Wednesday, May 25, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്‌: പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന്‌ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 448 കി​ലോ പാ​ൻ​മ​സാ​ല പി​ടി​കൂ​ടി.
ചെ​ങ്ക​ള ക​ല്ല​ക്ക​ട്ട ബ​ഞ്ച​ര​മൂ​ല​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പാ​ൻ​മ​സാ​ല വേ​ട്ട​യാ​ണി​ത്. ക​ല്ല​ക്ക​ട്ട​യി​ലെ പി​ക്ക​പ്പ് ഡ്രൈ​വ​ർ ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. ഇ​തി​ന് വീ​ട്ടു​ന​മ്പ​ർ ഒ​ന്നു​മി​ല്ല. മ​റ്റൊ​രാ​ൾ​ക്ക് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ബ​ദ​റു​ദ്ദീ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ ഇ​വി​ടെ മ​നു​ഷ്യ​വാ​സ​മു​ള്ള​തി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വു​മി​ല്ലെ​ന്നും ഗോ​ഡൗ​ണാ​യാ​ണ് ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ൽ നി​ർ​മി​ച്ച പാ​ൻ​മ​സാ​ല ക​ർ​ണാ​ട​ക​യി​ൽ​നി​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പാ​യ്ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വി​ല​പ്ര​കാ​രം പി​ടി​കൂ​ടി​യ പാ​ൻ​മ​സാ​ല ശേ​ഖ​ര​ത്തി​ന് മൂ​ന്നു ല​ക്ഷം രൂ​പ വി​ല വ​രും. എ​ന്നാ​ൽ പ്ര​ധാ​ന​മാ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​പ​ണി​യി​ലെ​ത്തു​ന്ന ഈ ​ല​ഹ​രി പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ഞ്ചു ഗ്രാ​മി​ന്‍റെ പാ​യ്ക്ക​റ്റി​ന് 20 മു​ത​ൽ 50 രൂ​പ വ​രെ ഇ​വി​ടെ ഈ​ടാ​ക്കു​മെ​ന്ന​തി​നാ​ൽ യ​ഥാ​ർ​ഥ മൂ​ല്യം ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.