യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, May 24, 2022 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം (യു​സി​എ​ഫ്)​ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തി​ൽ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്ക​ൻ മേ​ഖ​ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ ഇ​ട​യാ​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കാ​ർ​ഷി​ക വി​രു​ദ്ധ നി​ല​പാ​ടെ​ടു​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ൽ യോ​ഗം ഉ​ത്ക​ണ്ട രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​വാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജോ​ഷ്‌​ജോ ലൂ​യി​സ് (പ്ര​സി​ഡ​ന്‍റ്), ബെ​ന്നി മാ​ലോം (വൈ​സ് പ്ര​സി​ഡ​ന്‍റ്), പാ​സ്റ്റ​ർ ജെ​യ്‌​മോ​ൻ ലൂ​ക്കോ​സ് (സെ​ക്ര​ട്ട​റി), ലോ​റ​ൻ​സ് കോ​ളി​ച്ചാ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​ജെ.​ജോ​യ് വെ​ള്ള​രി​ക്കു​ണ്ട് (ട്ര​ഷ​റ​ർ), ബെ​ന്നി ആ​ന്‍റ​ണി (കോ​ഓ​ർ​ഡി​നേ​റ്റ​ർ), പ​ഞ്ചാ​യ​ത്ത്‌ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ- പാ​സ്റ്റ​ർ കെ.​വി.​തോ​മ​സ് (വെ​സ്റ്റ് എ​ളേ​രി), ലോ​റ​ൻ​സ് (പ​ന​ത്ത​ടി), സെ​ബാ​സ്റ്റ്യ​ൻ ഇ​രു​പ്പ​ക്കാ​ട്ട് (കി​നാ​നൂ​ർ-​ക​രി​ന്ത​ളം), പാ​സ്റ്റ​ർ സാം​കു​ട്ടി (ബ​ളാ​ൽ).